കുവൈത്തിലെ വമ്പൻ മയക്കുമരുന്ന് ശൃംഘല തകർത്ത് അധികൃതർ; മോറിയും സംഘവും പിടിയിൽ

  • 27/11/2023

 

കുവൈത്ത് സിറ്റി: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഏഴ് പ്രവാസികൾ അടങ്ങുന്ന കുപ്രസിദ്ധ സംഘത്തെ വലയിലാക്കി ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം. ഫഹാഹീൽ മേഖലയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അൽ അഹമ്മദി ഗവർണറേറ്റിനുള്ളിൽ ക്രിസ്റ്റൽ മെത്ത് എന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. 

ക്രിസ്റ്റൽ മെത്തിന്റെ ആവശ്യക്കാർ എന്ന നിലയിൽ അന്വേഷണ ഉദ്യാ​ഗസ്ഥർ പ്രതികളെ സമീപിക്കുകയായിരുന്നു. തുടർന്ന് കൈമാറ്റ വേളയിൽ പ്രധാന പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ അടങ്ങിയ മറ്റൊരു ബാഗ് കണ്ടെടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മോരി എന്നയാൾ നയിക്കുന്ന വമ്പൻ ​ഗ്യാം​ങ്ങിനെ കുറിച്ച് വിവരം ലഭിച്ചത്. ഫർവാനിയ പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയും ചെയ്തു.

Related News