റോഡുകളുടെ മോശം അവസ്ഥ; ചോദ്യങ്ങൾ ഉയർന്നതോടെ രാജിവെച്ച് കുവൈറ്റ് പൊതുമരാമത്ത് മന്ത്രി

  • 27/11/2023



കുവൈത്ത് സിറ്റി: രാജിവച്ച പൊതുമരാമത്ത് മന്ത്രി അമാനി ബുക്മാസിന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. എംപിമാരായ ദാവൂദ് മറാഫിയും മുബാറക് അൽ താഷയും തനിക്കെതിരെ സമർപ്പിച്ച ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അമാനി ബുക്മാസ് രാജിവെച്ചത്. രാജ്യത്തെ പദ്ധതികൾക്കുള്ള തടസം ആരാണ് എന്നുള്ളതാണ് പ്രധാന ചോദ്യം.  പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനം, റോഡിന്റെ മോശം സാ​ഹചര്യം പരിഹരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മന്ത്രിക്ക് മുന്നിൽ എത്തിയത്. 

ഡ്രെയിനേജ് ശൃംഖലയുടെ തകരാറിന് പരിഹാരം കാണാൻ സാധിക്കാത്ത അവസ്ഥയിൽ എല്ലാ മഴക്കാലത്തും റോഡുകളിലും ഉണ്ടർബ്രിഡ്ജുകളിലും ആവർത്തിച്ചുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്നുണ്ട്. കുവൈത്ത് പൗരന്മാർ വളരെക്കാലമായി ഇതേ പ്രശ്നം കാരണം ബുദ്ധിമുട്ടുകയാണ്. ഈ വിഷയങ്ങളിൽ ഉൾപ്പെടെ ചോദ്യങ്ങൾ നേരിടുന്ന അവസ്ഥയിലാണ് മന്ത്രിയുടെ രാജി സർക്കാർ സ്വീകരിച്ചത്. ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പരോക്ഷമായ സമ്മതമാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related News