കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ; വിശദാംശങ്ങൾ പുറത്ത്

  • 28/11/2023


കുവൈത്ത് സിറ്റി: എണ്ണ മേഖലയിലെ കരാറുകാരുടെ കരാറുകൾക്കുള്ള റിക്രൂട്ട്‌മെന്റിന്റെ വിശദാംശങ്ങൾ പുറത്ത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ലഭ്യമായ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. കരാറുകാരുടെ കരാർ പ്രകാരം ആകെ ഒഴിവുകളുടെ എണ്ണം 2,046 ജോലികളിൽ എത്തി. നാഷണൽ പെട്രോളിയം കമ്പനിയിലാണ് ഏറ്റവുമധികം ഒഴിവുകൾ ഉള്ളത്. 642 ജോലികളിലായി 683 തസ്തികകളും ലോൺ ലേബർ കരാറുകളിൽ അധികമായി 41 ഒഴിവുകളും ഉണ്ട്. 

പൊതുമേഖലയിലെ ഹൈസ്കൂൾ ഡിപ്ലോമ ഹോൾഡർമാർക്കായി 575 ജോലികളും 86 അധിക തസ്തികകളും ഉള്ള 661 ഒഴിവുകളുമായി കുവൈത്ത് ഓയിൽ കമ്പനിയുടെ അവസരങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയിൽ 507 ജോലി ഒഴിവുകൾ ഉണ്ട്. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി 91 അവസരങ്ങളും വാ​ഗ്ദാനം ചെയ്യുന്നു. പെട്രോളിയം കെമിക്കൽ ഇൻഡസ്‌ട്രി കമ്പനിയിൽ 29, ഗൾഫ് ഓയിൽ കമ്പനിയിൽ 16, ഫോറിൻ പെട്രോളിയം എക്‌സ്‌പ്ലോറേഷൻ കമ്പനി (കുഫ്‌പെക്) 18, ഇന്റർനാഷണൽ പെട്രോളിയം കമ്പനിയിൽ 8, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (പ്രധാന കെട്ടിടം) 33 എന്നിങ്ങനെയാണ് കൂടുതൽ ഒഴിവുകളുടെ വിവരങ്ങൾ.

Related News