ഗൾഫിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പണപ്പെരുപ്പവും ഏറ്റവും കുറഞ്ഞ വളർച്ചയും കുവൈത്തിൽ; റിപ്പോർട്ട്

  • 28/11/2023



കുവൈത്ത് സിറ്റി: അറബ് മോണിറ്ററി ഫണ്ട് 2023 ലെ അറബ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിന്റെ 19-ാം പതിപ്പ് പുറത്തിറക്കി. 2023-ൽ ഗൾഫിലെ രണ്ടാമത്തെ ഉയർന്ന പണപ്പെരുപ്പവും 2024ൽ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചയും കുവൈത്ത് നേരിടുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗൾഫിന്റെ സാമ്പത്തിക വളർച്ച 2023ൽ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ വർഷത്തിൽ രേഖപ്പെടുത്തിയ 7.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2.3 ശതമാനമായാണ് ഇടിവുണ്ടാവുക.

കുവൈത്തിന്റെ സാമ്പത്തിക വളർച്ച 2022ലെ 7.6 ശതമാനത്തിൽ നിന്ന് 2023ൽ 2.3 ശതമാനമായി കുറയുമെന്നും ഗണ്യമായ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ, ഏകദേശം 3.2 ശതമാനം വളർച്ചാ നിരക്ക് 2024ൽ പ്രതീക്ഷിക്കപ്പെടുന്നത് ആശ്വാസകരമാണ്. 2023 നെ അപേക്ഷിച്ച് എണ്ണ ഉൽപ്പാദനത്തിൽ പ്രതീക്ഷിച്ച വർധനവ്, പണനയം കർശനമാക്കുന്നതിലെ കുറവ്, പ്രധാന നിക്ഷേപ പദ്ധതികൾ സജീവമാക്കൽ, ഊർജേതര കയറ്റുമതിയിലെ കുതിച്ചുചാട്ടം തുടങ്ങിയ ഘടകങ്ങളാണ് ഈ പുരോഗതിക്ക് കാരണമാവുക.

Related News