പൊന്നാനി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 28/11/2023



കുവൈറ്റ് സിറ്റി : പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (വയസ്സ് 53)  ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടു. 22 വർഷത്തേളമായി പ്രവാസ ജീവിതം നയിക്കുന്ന ഷാജി, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജലീബ് മേഖല അംഗമായിരുന്നു. യുണൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ്ങ് കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ആർ വി കുഞ്ഞിമോൻ. മാതാവ് : സുഹറ. ഭാര്യ:  ഷാഹിന, സഹോദരൻ : ആർ വി നവാസ് (ഖത്തർ) സഹോദരി: ഫൗസിയ (സഊദി റിയാദ് )  മൃതദേഹം ഇന്ന് വൈകിട്ടത്തെ എമിറേറ്റ്സ് ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ട്പോകും

Related News