കുവൈത്തിൽ 325,852 സ്വദേശി കുടുംബങ്ങളും 603,756 പ്രവാസി കുടുംബങ്ങളുമുണ്ടെന്ന് കണക്കുകൾ

  • 28/11/2023


കുവൈത്ത് സിറ്റി: കുവൈത്ത് സമൂഹം ശക്തമായ സാമൂഹികവും കുടുംബപരവുമായ ഘടനയ്ക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ നിന്നുള്ള ഏറ്റവം പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈ വർഷം പകുതി വരെ, 526,864 കുവൈത്ത് പൗരന്മാർ ഭാര്യാഭർത്താക്കന്മാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 393,239 പൗരന്മാർ അവിവാഹിതരായി തുടരുന്നു. അതേസമയം, പ്രവാസി ബാച്ചിലർമാരുടെ / സ്പിൻസ്റ്റേഴ്സിന്റെ എണ്ണം 1,172,188 ആണ്. 1,688,477 പ്രവാസികൾ വിവാഹിതരായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിലെ ആകെ കുടുംബങ്ങളുടെ എണ്ണം 929,608 ആയി. ഏകദേശം 325,852 കുവൈത്ത് കുടുംബങ്ങളും 603,756 പ്രവാസി കുടുംബങ്ങളുമാണ് ഉള്ളതെന്നും കണക്കുകൾ സ്ഥിരീകരിക്കുന്നു.

Related News