തൊഴിലാളികൾക്കും തൊഴിലുടമകൾക്കും കുവൈറ്റ് മാൻപവറിന്റെ ബോധവത്കരണ ക്യാമ്പയിൻ

  • 28/11/2023



കുവൈത്ത് സിറ്റി: തൊഴിൽ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള അവബോധവും ധാരണയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി മാൻപവർ അതോറിറ്റി  ഔദ്യോഗിക ചാനലുകളിലൂടെ ഒരു ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. തൊഴിലുടമകളെയും തൊഴിലാളികളെയും അവരുടെ അവകാശങ്ങളെക്കുറിച്ചും നിയമപ്രകാരമുള്ള ബാധ്യതകളെക്കുറിച്ചും അവബോധം ഉള്ളവരാക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ആവശ്യമായ അറിയിപ്പോ സേവനാനന്തര നഷ്ടപരിഹാരമോ നൽകാതെ തൊഴിലുടമകൾ തൊഴിലാളികളെ പിരിച്ചുവിട്ട കേസുകൾ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിരിച്ചുവിടൽ നിയമാനുസൃതമെന്ന് കരുതുന്ന പ്രത്യേക സാഹചര്യങ്ങളെ വിവരിച്ച്, തൊഴിൽ അവസാനിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അതോറിറ്റി വ്യക്തമാക്കി. ഒരു തൊഴിലാളിയെ പിരിച്ചുവിടുമ്പോൾ നിയമപരമായ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അതോറിറ്റി ഔദ്യോഗിക വെബ്‌സൈറ്റിൽ തൊഴിലുടമകൾക്കുള്ള നിർദേശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Related News