മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ട അജ്ഞാതനായി വലവിരിച്ച് കുവൈറ്റ് പൊലീസ്

  • 28/11/2023


കുവൈത്ത് സിറ്റി: 1,587 മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ട അജ്ഞാതനെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍. സാൽമി ഹൈവേയിൽ വെച്ച് ജഹ്‌റ പൊലീസ് ഇയാളെ പിന്തുടർന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. പട്രോളിംഗിനിടെ അമിത വേഗതയില്‍ വാഹനം ഓടിച്ച് വന്നയാളെ പൊലീസ് തടഞ്ഞു. എന്നാല്‍ അയാൾ ബാഗ് വിൻഡോയിലൂടെ പുറത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കാറിന്റെ പ്ലേറ്റ് നമ്പർ എല്ലാ പൊലീസ് പട്രോളിംഗ് സംഘങ്ങള്‍ക്കും ഡ്രഗ്‌സ് കൺട്രോൾ ഉദ്യോഗസ്ഥർക്കും ഡയറക്ടറേറ്റ് ജനറലിനും കൈമാറിയിട്ടുണ്ട്.

Related News