കുവൈത്തിൽ ട്രാഫിക്ക് പരിശോധന ശക്തം; ക്യാപിറ്റൽ ഗവർണറേറ്റിൽ 70 നിയമലംഘനങ്ങൾ കണ്ടെത്തി

  • 28/11/2023


കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനുമായി പൊതുസുരക്ഷാ വിഭാഗത്തിന്റെയും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെ നിരന്തരമായ പരിശോധനകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം. വഫ്ര, സുലൈബിയ മേഖലകളിലെ സുരക്ഷാ പരിശോധനകളിൽ അശ്രദ്ധമായ ഡ്രൈവിം​ഗിന് മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. ഈ വാഹനങ്ങളുടെ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ക്യാപിറ്റൽ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സെക്കൻഡ് റിംഗ് റോഡിലും ഡമാസ്കസ് റോഡിലും സമഗ്രമായ ട്രാഫിക് ക്യാമ്പയിൻ നടത്തി. 70 ഡയറക്ട് ട്രാഫിക് ലംഘനങ്ങളാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ, ശല്യപ്പെടുത്തുന്ന എക്‌സ്‌ഹോസ്റ്റ് ശബ്ദങ്ങൾ കാരണം ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും ട്രാഫിക്ക് ഇംപൗണ്ട്‌മെന്റ് ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് ഡ്രൈവർമാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും.

Related News