2,000 ലിറ്റർ മദ്യം പിടിച്ചെടുത്ത് കുവൈറ്റ് കസ്റ്റംസ്

  • 29/11/2023



കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് നിന്ന് ഇറക്കുമതി ചെയ്ത 2,000 ലിറ്റർ മദ്യം പിടിച്ചെടുത്ത് കസ്റ്റംസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടന്നത്. ഇരുമ്പ് കമ്പികള്‍ നിറച്ച ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. ഇത്  സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, ഷുവൈഖ് പോർട്ട് കസ്റ്റംസ് ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥർ സംശയാസ്പദമായ ചരക്ക് പിടിച്ചെടുക്കുകയായിരുന്നു. മുറിച്ച ഇരുമ്പ് കമ്പികൾക്കുള്ളിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു. ഗൾഫ് രാജ്യത്തു നിന്നാണ് മദ്യം അയച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ടുകെട്ടിയ മദ്യം പിടിച്ചെടുത്ത് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.

Related News