കുവൈത്ത് സ്റ്റാർട്ടപ്പുകൾ: നിക്ഷേപകരെ ആകർഷിക്കുന്നതിൽ വലിയ ഇടിവ്

  • 29/11/2023



കുവൈത്ത് സിറ്റി: എല്ലാ മേഖലകളിലും നിക്ഷേപ മൂലധനം ആകർഷിക്കുന്നതിൽ ഇടിവ് നേരിട്ട് കുവൈത്ത് സ്റ്റാർട്ട് അപ്പുകൾ. 2022ലെ കണക്കികളാണ് പുറത്ത് വന്നിട്ടുള്ളത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ സ്റ്റാർട്ടപ്പുകൾ സമാഹരിച്ച മൂന്ന് ബില്യൺ ഡോളറിൽ 25.7 മില്യൺ ഡോളർ മാത്രമാണ് കുവൈത്തിന്റെ വിഹിതം. കൊവിഡ് മഹാമാരിക്ക് മുമ്പ്, ആഗോള നിക്ഷേപകരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പുകളും ചെറുകിട പദ്ധതികളും സ്ഥാപിക്കുന്നതിൽ കുവൈത്ത് വളരെ മുന്നിലായിരുന്നു. 

2021ൽ സമാഹരിച്ച 41.7 മില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022ൽ 16 മില്യൺ ഡോളർ അല്ലെങ്കിൽ 38.3 ശതമാനത്തിന്റെ ഗണ്യമായ ഇടിവാണ് വന്നിട്ടുള്ളത്. ഈ വർഷം ധനസമാഹരണത്തിൽ ഖത്തറും ബഹ്‌റൈനും കുവൈത്തിനെ പിന്തള്ളിയെന്ന് മിഡിൽ ഈസ്റ്റിലെ വളർന്നുവരുന്ന ബിസിനസ് ഇൻകുബേറ്ററുകളിൽ വൈദഗ്ധ്യമുള്ള വാംദ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. ഖത്തർ 36.7 മില്യൺ ഡോളറും ബഹ്‌റൈൻ 124.7 മില്യൺ ഡോളറും സമാഹരിച്ചു. കുവൈത്ത് സ്റ്റാർട്ടപ്പുകൾക്ക് അഞ്ച് മില്യൺ ഡോളർ മാത്രമാണ് സമാഹരിക്കാനായത്.

Related News