വേൾഡ് എക്‌സ്‌പോ 2030 ആതിഥേയത്വം സ്വന്തമാക്കിയ സൗദിയെ അഭിനന്ദിച്ച് കുവൈത്ത്

  • 29/11/2023


കുവൈത്ത് സിറ്റി: എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ വിജയിച്ച സൗദി അറേബ്യയെ അഭിനന്ദനം അറിയിച്ച് കുവൈത്ത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അഭിനന്ദന സന്ദേശം അയച്ചു. ഈ സുപ്രധാന ആഗോള ഇവന്റിന്റെ ആതിഥേയത്വം രാജ്യത്തിന്റെ മഹത്തായ പദവിയെ ഉയർത്തുമെന്നും അത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ കഴിവും വിശ്വാസവും പ്രതിഫലിപ്പിക്കാൻ കഴിയുമെന്നും ഹിസ് ഹൈനസ് അമീർ പറഞ്ഞു. വലിയ സാധ്യതകൾക്കും ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കും എല്ലാ രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധത്തിനും നന്ദിയെന്നും കുവൈത്ത് അമീർ ആശംസ സന്ദേശത്തിൽ കുറിച്ചു.

Related News