കുവൈത്തിൽ കുക്കുംബറിന് വില കുത്തനെ ഉയർന്നു; കാരണം

  • 30/11/2023



കുവൈത്ത് സിറ്റി: രണ്ടര കിലോഗ്രാം തൂക്കമുള്ള ഒരു പെട്ടി കുക്കുംബറിന് വില സഹകരണ സംഘങ്ങളിൽ 1.100 ദിനാറായി വർധിച്ചു. കൃഷി സമയത്തിലുണ്ടായ മാറ്റവും തണുപ്പുള്ള രാത്രികളുടെ തുടക്കവും കാരണം മിക്കവാറും എല്ലാ കാർഷിക സീസണുകളിലും ഈ സമയത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വെള്ളരിക്കയ്ക്ക് ദൗർലഭ്യമുണ്ടാകാറുണ്ട്. ഇതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്ന് കുവൈത്ത് കർഷക യൂണിയൻ ഡയറക്ടർ ബോർഡ് മുൻ അംഗം മുഹമ്മദ് അൽ മൊതൈരി പറഞ്ഞു. 

കുവൈത്തി കർഷകർ കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും ഉൽപ്പാദനച്ചെലവിലെ വർധനവ്, കാലതാമസം, തൊഴിലാളികളുടെ കൂലി വർധനവ് എന്നീ പ്രതിസന്ധികൾ കർഷകർ നേരിടുന്നുണ്ട്. കാർഷിക സഹായം അർഹരായവർക്ക് പൂർണമായി വിതരണം ചെയ്യണം. കുവൈത്തിലെ പച്ചക്കറികളുടെയും പഴങ്ങളുടെയും പൊതുവിൽ പല യൂറോപ്യൻ രാജ്യങ്ങളുടെയും വിൽപ്പന വിലയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ വ്യത്യാസം വ്യക്തമാണ്. രാജ്യത്തെ വില ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

Related News