വ്യാജ വാർത്തകൾ നൽകിയാൽ കടുത്ത നടപടിയെന്ന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

  • 30/11/2023


കുവൈത്ത് സിറ്റി: വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പങ്കിടുമ്പോൾ മാധ്യമ പ്രവർത്തകർ കൃത്യത പാലിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് ഓർമ്മിപ്പിച്ച് വാർത്താവിനിമയ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ. രാജ്യത്തിന്റെ മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ പുനഃസംപ്രേക്ഷണം ചെയ്യുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മാധ്യമ സ്ഥാപനങ്ങൾക്ക് കർശനമായ വിലക്കുണ്ടെന്ന് അൽ സുബൈ വ്യക്തമാക്കി.

കിംവദന്തികൾ പ്രചരിപ്പിച്ചാൽ കടുത്ത നിയമ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കൂടാതെ, തെറ്റായ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനും ഇൻഫർമേഷൻ മന്ത്രാലയം നിരീക്ഷണം നടത്തുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങൾ കിംവദന്തികൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യും. ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News