കുവൈത്തിൽ എല്ലാ കുട്ടികൾക്കും സൗജന്യ ക്യാൻസർ ചികിത്സ

  • 01/12/2023



കുവൈത്ത് സിറ്റി: അർബുദ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ഇതിന് റെസിഡൻസി പരി​ഗണിക്കാതെ എല്ലാ ആരോഗ്യ സേവനങ്ങൾക്കുമുള്ള ഫീസിൽ നിന്നും ചാർജുകളിൽ നിന്നും ഒഴിവാക്കും. കുവൈത്തികൾ, പ്രവാസികൾ, ബിദൂണുകൾ എന്നിവർക്ക് സേവനം ലഭിക്കും. കാൻസറിന്റെയും അനുബന്ധ രോഗങ്ങളുടെയും ചികിത്സയ്ക്കും തുടർനടപടികൾക്കായുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക മെഡിക്കൽ സെന്ററുകളിലും മന്ത്രാലയം നൽകുന്ന സേവനങ്ങൾക്ക് ഈ ഇളവ് ബാധകമാണ്.

കുവൈത്ത് ഇതര കുട്ടികൾക്ക്, കുവൈത്തിനുള്ളിൽ പ്രാഥമിക രോഗനിർണയം നൽകുന്നതിൽ ഈ ഇളവ് അനിവാര്യമാണ്. കൂടാതെ കുട്ടി സാധുവായ റെസിഡൻസി കൈവശം വച്ചിരിക്കണം. പ്രാഥമിക രോഗനിർണയത്തിൽ കുട്ടിയുടെ പ്രായം 16 വയസ് കവിയാൻ പാടില്ല. കുട്ടിക്ക് 18 വയസ് തികയുന്നതുവരെ ഈ ഇളവ് ലഭിക്കും.

Related News