ലേബർ റിക്രൂട്ട്‌മെന്റിലെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത് ഇന്ത്യയും കുവൈത്തും

  • 01/12/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയെയും മാൻപവർ അതോറിറ്റി  ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒട്ടൈബിയും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിർത്താനുള്ള അതീവ താത്പര്യം അൽ ഒട്ടൈബി ഊന്നിപ്പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ജോലിയും സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കുവൈത്തിന്റെ തൊഴിൽ വിപണി ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകർഷിക്കുന്നുവെന്ന് അൽ ഒട്ടൈബി ഇന്ത്യൻ പ്രതിനിധികളെ അറിയിച്ചു.

കുവൈത്തിന്റെ വികസനത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും ഒപ്പം തൊഴിലാളികളുടെയും അവരുടെ മാതൃരാജ്യങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട് വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അർപ്പണബോധത്തോടെ പരിശ്രമിച്ചതിന് കുവൈത്തിനും പ്രത്യേകമായി മാൻപവർ അതോറിറ്റിയോടും ഡോ. ​​ആദർശ് സ്വൈക നന്ദി അറിയിച്ചു.

Related News