വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് തടവ് ശിക്ഷ

  • 01/12/2023


കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി കേസിൽ രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി. യഥാക്രമം 20 വർഷവും 15 വർഷവും തടവ് ശിക്ഷ ക്രിമിനൽ കോടതി വിധിച്ചിട്ടുള്ളത്. സുബ്ബിയയിൽ വെച്ച് സംഭവം ഉണ്ടായത്. സുബ്ബിയ റോഡിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബം കൂട്ടിയിടിക്കുന്നതിന് മുമ്പ് ഫോണിൽ പകർത്തിയ ചിത്രങ്ങൾ കേസിൽ വളരെ നിർണായകമായി. ഒരു ജീപ്പ് റാംഗ്ലറിന്റെ ഡ്രൈവറും സുഹൃത്തും അവന്റെ വാഹനം മോഷ്ടിക്കുന്നത് ചിത്രങ്ങളിൽ വ്യക്തമാണ്.

ജാബർ കോസ്‌വേയുടെ അറ്റത്തുള്ള മൊബൈൽ ​ഗ്രോസറി കടകൾക്ക് മുന്നിലാണ് സംഭവം തുടങ്ങിയത്. സഹോദരന്റെ ഫോണിൽ ഇതിന്റെ ചിത്രങ്ങൾ കണ്ടെത്തിയതായി കൊല്ലപ്പെട്ടയാളുടെ സഹോദരൻ സുരക്ഷാ അതോറിറ്റികളെ അറിയിക്കുകയായിരുന്നു. കുവൈത്തി പൗരന്റെ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും മനഃപൂർവം കൂട്ടിയിടിക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായി. പ്രതികളെ മോഷ്ടിച്ച കാറുമായി പോകുമ്പോൾ മറ്റൊരു വാഹനം നിർത്തിച്ച് കുവൈത്തി പൗരൻ പിന്നാലെ പോവുകയായിരുന്നു. പിന്തുടരുന്നത്കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ പോയി. തുടർന്ന് തന്റെ വാഹനത്തിൽ കുവൈത്തി പൗരൻ യാത്ര ചെയ്യുമ്പോൾ പ്രതികൾ വാഹനം കൊണ്ട് വന്ന് ഇടിപ്പിക്കുകയായിരുന്നു.

Related News