ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത കാർ അപ്രത്യക്ഷം; അന്വേഷണം ആരംഭിച്ചു

  • 01/12/2023


കുവൈത്ത് സിറ്റി: ഷുവൈഖ് പൊലീസ് സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് കാർ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി അധികൃതർ. വാണ്ടഡ് ലിസ്റ്റിലുള്ള വാഹനം ഒരു പ്രത്യേക സ്ഥലത്ത് പാർക്ക് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും കുറച്ച് സമയത്തിന് ശേഷം അപ്രത്യക്ഷമായി. കാർ മോഷണം പോയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സുരക്ഷാ കാര്യ, ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ, കറക്ഷണൽ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജൈബ് അറിയിച്ചു. എത്രയും വേ​ഗം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News