കുവൈത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം ? റിപ്പോർട്ട് പുറത്ത്

  • 02/12/2023



കുവൈത്ത് സിറ്റി: രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ 42 ശതമാനവും പവർ പ്ലാന്റുകളും എണ്ണ മേഖലയും ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നാണെന്ന് പഠനം.  40 ശതമാനം മാത്രമാണ് മരുഭൂമിയിൽ നിന്ന് വരുന്നത്. മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താൻ കുവൈത്തിലെ വായുവിനെയും പൊടിയുടെയെയും കുറിച്ച് രണ്ട് വർഷത്തെ വിശകലനത്തിന് ശേഷം ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സഹ ഗവേഷകനായ ബരാക് അൽ അഹമ്മദും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

ബിബിസി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ,  മലിനീകരണത്തിന്റെ ബാക്കി ശതമാനം രാജ്യത്തെ ഉയർന്ന ട്രാഫിക്ക് മൂലമാണ് ഉണ്ടാകുന്നത്. മിഡിൽ ഈസ്റ്റിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ എണ്ണ ഉൽപാദനത്തിന്റെ അപകടസാധ്യതകൾ സങ്കീർണമാക്കുന്നത്
വിശദമാക്കുന്നതാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രദേശങ്ങളിലെ മലിനമായ വായു പലപ്പോഴും മേഖലയിലെ പതിവ് പൊടിക്കാറ്റുകൾക്ക് കാരണമാകുന്നുണ്ട്. വായു മലിനീകരണം മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്. ഇത് നിയന്ത്രിക്കാനും കുറയ്ക്കാനും കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News