ട്രാഫിക് പിഴ ചുമത്തിയെന്ന് കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പ്

  • 02/12/2023


കുവൈത്ത് സിറ്റി: അജ്ഞാതമായ വെബ്സൈറ്റുകളോടും വ്യാജ സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയതായി കാണിച്ച ആളുകളെ കബളിപ്പിച്ച് പണം കവരുന്ന ഓൺലൈൻ തട്ടിപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്. ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്ലിക്കേഷൻ വഴി മാത്രമേ മന്ത്രാലയം നോട്ടിഫിക്കേഷനുകൾ നൽകൂ. ഇത്തരം സംഭവങ്ങൾ പരിഹരിക്കുന്നതിനും ഔദ്യോഗിക ചാനലുകൾ വഴി പ്രചരിപ്പിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News