മയക്കുമരുന്നിനെതിരെയുള്ള കുവൈത്തിന്റെ പോരാട്ടം; 31 പ്രവാസികൾ അറസ്റ്റിൽ

  • 02/12/2023


കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 31 പ്രവാസികൾ അറസ്റ്റിൽ. 18 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രവാസികൾ പിടിയിലായത്. വിവിധ തരത്തിലുള്ള 14 കിലോ​ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഷാബു, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ്, ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ, 42,000 സൈക്കോട്രോപിക് ഗുളികകൾ, ഒരു തോക്ക്, ലൈസൻസില്ലാത്ത വെടിമരുന്ന്, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും കണ്ടെടുത്തു.

മയക്കുമരുന്നിനെതിരെയുള്ള ടപടികൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ തുടർച്ചയായ പരിശ്രമങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പ്രതികൾ സമ്മതിച്ചു. . പ്രതികളെയും പിടിച്ചെ‌ടുത്ത മയക്കുമരുന്നും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News