ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല

  • 04/12/2023

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേരുന്ന 'ഇന്ത്യ' മുന്നണിയുടെ ഏകോപന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.

ബുധനാഴ്ച നടക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഏകോപന യോഗത്തില്‍ പങ്കെടുക്കാത്തത് മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണെന്നാണ് മമതയുടെ പ്രതികരണം. ഔദ്യോഗിക വിശദീകരണഇ ഇതാണെങ്കിലും കോണ്‍ഗ്രസിന്റെ നീക്കങ്ങളില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താന്‍ യോഗത്തെ കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും വടക്കന്‍ ബംഗാളില്‍ ഏഴ് ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമാണ് മമതയുടെ പ്രതികരണം.

Related News