കാസേഷൻ കോടതി ജഡ്ജിയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

  • 04/12/2023



കുവൈത്ത് സിറ്റി: കാസേഷൻ കോടതി ജഡ്ജിയായ സുൽത്താൻ ബുറാസ്‌ലിയുടെ വാഹനത്തിന് നേരെ ആക്രമണം ന‌ടത്തിയവർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രിയുടെ മാർഗനിർദേശപ്രകാരം, ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ക്രൈം ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സംയോജിത പ്രയത്‌നത്തിൽ ഇവർ പിടിയിലായത്. നിർണായക തെളിവുകളുടെ ലഭിച്ചത് പ്രതികളെ തിരിച്ചറിയുന്നതിന് സഹായിച്ചു.

സ്‌പെഷ്യൽ ഫോഴ്‌സുമായി സഹകരിച്ച്, ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പരിശോധനയിൽ പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശിക്ഷകൾ വന്നിട്ടുണ്ടെന്നും വ്യക്തമായി. ഇവരുടെ കൈയിൽ നിന്ന് ഗണ്യമായ അളവിൽ മയക്കുമരുന്ന്, തോക്കുകൾ, പണം എന്നിവ കണ്ടുകെട്ടിയതായും അധികൃതർ പറഞ്ഞു. തുടർന‌ടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News