വാഹനത്തിന്റെ മോഡൽ മാറ്റാൻ ശുവൈഖിൽ ക്യു; മോഡിഫിക്കേഷൻ വരുത്തുന്നവർക്കെതിരെ കർശന ന‌ടപടിയുമായി കുവൈറ്റ് ട്രാഫിക്

  • 04/12/2023

 

കുവൈത്ത് സിറ്റി: വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തുന്നവർക്കെതിരെ കർശന ന‌ടപടി സ്വീകരിക്കാൻ അധികൃതർ. ഉദാഹരണത്തിന് 2010 മോഡലിന്റെ പുറംഭാഗം 2023 മോഡലായി മാറ്റുന്നത് പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിയമങ്ങളുടെ ലംഘനമാണെന്നും ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 'ഷുവൈഖ് ഇൻഡസ്‌ട്രിയൽ സിറ്റിയിലും മറ്റും വാഹനത്തിന്റെ നിർമ്മാണ വർഷവും പുറം രൂപവും മാറ്റാൻ ഷോപ്പുകൾക്കും ഗാരേജുകൾക്കും മുന്നിൽ ആളുകൾ ക്യൂവാണ്. 

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 207 പ്രകാരം മോഡിഫിക്കേഷൻ വരുത്തുന്ന വാഹനങ്ങൾ പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടുകെട്ടാൻ തുടങ്ങി. രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിൽ മാത്രം നടപടികൾ അവസാനിക്കില്ല. പഴയ അവസ്ഥയിലേക്ക് വീണ്ടും മാറ്റിയാൽ മാത്രമേ പിന്നീട് ഉടമയ്ക്ക് ആ വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളൂ. ട്രാഫിക്ക് വിഭാ​ഗം എല്ലാ മേഖലകളിലും സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News