തൊഴിലാളി കൈമാറ്റം; ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് മാൻപവർ അതോറിറ്റി

  • 04/12/2023

കുവൈത്ത് സിറ്റി: ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് തൊഴിലാളിയെ കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് 842 പ്രമേയത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മാൻപവർ അതോറിറ്റി ഡയറക്ടർ മർസൂഖ് അൽ ഒതൈബി ഒരു തീരുമാനം പുറപ്പെടുവിച്ചു. സർക്കാരിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് ജീവനക്കാരെ മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം. 

കുവൈത്തി സ്ത്രീകളുടെ ഭർത്താക്കന്മാർ കുട്ടികൾ, കുവൈത്തി പുരുഷന്മാരുടെ ഭാര്യമാർ, രേഖകൾ കൈവശമുള്ള പലസ്തീനികൾ, യൂണിവേഴ്സിറ്റി യോഗ്യതയുള്ള 60 വയസ് തികയാത്തവർ എന്നിവരെ സർക്കാർ ഏജൻസികളിൽ നിന്ന് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  സർക്കാർ ഏജൻസിയിൽ അവർ ചെയ്യുന്ന തൊഴിൽ, യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സ്വകാര്യ മേഖലയിലെ പുതിയ ജോലിയുമായി പൊരുത്തപ്പെടുന്നെങ്കിൽ, യൂണിവേഴ്സിറ്റി യോഗ്യതയും 60 വയസ്സിന് താഴെയുള്ളതുമായ പ്രവാസികളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കുന്നു.

Related News