​ഗാസയ്ക്ക് സഹായം; കുവൈത്തിൽ നിന്നുള്ള 33-ാമത്തെ വിമാനം പുറപ്പെട്ടു

  • 05/12/2023



കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്ന ​ഗാസയ്ക്ക് കൈത്താങ്ങായി കുവൈത്തിൽ നിന്നുള്ള 33-ാമത്തെ വിമാനം പുറപ്പെട്ടു. അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്‌സ് ഇന്റർനാഷണൽ, ഇസ്‌ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ പങ്കാളിത്തത്തോടെ കുവൈത്ത് കാര്യ, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലാണ് സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.  

പുതപ്പുകൾ, ടെന്റുകൾ, ഈന്തപ്പഴങ്ങൾ, ശീതകാല വസ്ത്രങ്ങൾ എന്നിവയാണ് വിമാനത്തിലുള്ളതെന്ന് അൽ സലാം ചാരിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും ചാരിറ്റബിൾ ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. നബീൽ അൽ ഔൻ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായും ഈജിപ്ഷ്യൻ, പലസ്തീനിയൻ റെഡ് ക്രസന്റുകളുമായും ഏകോപനം നടത്തി റഫ ക്രോസിംഗിലൂടെ സഹായം എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അൽ ഔൻ കൂട്ടിച്ചേർത്തു.

Related News