ശരീരഭാരം കുറയ്ക്കാൻ പ്രമേഹ മരുന്ന് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്; കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ

  • 05/12/2023



കുവൈത്ത് സിറ്റി: വൈദ്യോപദേശം കൂടാതെ ശരീരഭാരം കുറയ്ക്കാൻ ചിലർ ടൈപ്പ് 2 പ്രമേഹത്തിനുള്ള പുതിയ മരുന്നുകൾ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. ശരീരഭാരം കുറയ്ക്കുന്നതിൽ ഈ മരുന്നിന്റെ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ, പ്രമേഹരോഗികളല്ലാത്തവർ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദഹനനാളത്തിലെ രക്തസ്രാവം, വൃക്ക തകരാറ്, പാൻക്രിയാറ്റിസ്, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ  പാർശ്വഫലങ്ങളുണ്ടാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി മരുന്നുകളുണ്ട്. അവയിൽ മിക്കതും പ്രാഥമികമായി ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളാണ്. ചില കുത്തിവയ്പ്പുകളും ഇതിൽ ഉൾപ്പെടുന്നു. ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനാണ് ഈ കുത്തിവയ്പ്പ് ഉപയോ​ഗിക്കുന്നത്. ഇത് ശരീരഭാരം കുറയുന്നതിനും കാരണമാകുമെന്ന് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് കൺസൾട്ടന്റും കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ മേധാവിയുമായ ഡോ. വാലിദ് അൽ ദാഹി പറഞ്ഞു.

Related News