യുവതിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയം; 78,000 ദിനാർ നഷ്ടപരിഹാരത്തിന് ഉത്തരവ്

  • 05/12/2023


കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിനെതിരെയുള്ള നിയമപോരാട്ടത്തിൽ വിജയം നേടി കുവൈത്തി പൗര. ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി, ഓവർസീസ് ട്രീറ്റ്മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എന്നിവർ 78,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്നാണ് കാസേഷൻ കോടതി വിധിച്ചിട്ടുള്ളത്. അപ്പീൽ ചെയ്ത വിധി റദ്ദാക്കാനും കോടതി ഉത്തരവിട്ടു. അമേരിക്കയിൽ ചികിത്സയിലായിരുന്ന തന്റെ കക്ഷി, ലം​ങ് ക്ലോട്ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടിയെന്ന് അഭിഭാഷകൻ നൂർ ബിൻ ഹൈദർ പറഞ്ഞു. 

താമസിയാതെ കോമയിലായ യുവതിയുടെ ചികിത്സ പൂർത്തിയായില്ലെങ്കിലും മെഡിക്കൽ ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിദേശ ചികിത്സയ്ക്കുള്ള സുപ്രീം മെഡിക്കൽ കമ്മിറ്റി, ചികിത്സാ ബില്ലുകൾക്കായി 70,000 ഡോളർ മാത്രം വിതരണം ചെയ്യാൻ സമ്മതിക്കുകയും പരാതിക്കാരിക്കും അവളുടെ കൂട്ടുകാർക്കും വേണ്ടിയുള്ള മറ്റ് ചെലവുകൾക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുകയും ചെയ്തു, ആരോഗ്യനിലയുടെ ഗൗരവം കണക്കിലെടുത്ത് കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്നാണ് ചികിത്സിക്കുന്ന ഫിസിഷ്യൻ നിർദ്ദേശിച്ചത്. എന്നാൽ, വാഷിംഗ്ടണിലെ ഹെൽത്ത് ഓഫീസുമായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് കുവൈത്തിലേക്ക് മടങ്ങുന്നത് വരെയുള്ള ചികിത്സയും കൂടെയുള്ളവരുടെ ചെലവും വഹിക്കാൻ യുവതി നിർബന്ധിതയായി. ഈ കേസിലാണ് കുവൈത്തി പൗരയ്ക്ക് അനുകൂലമായി വിധി വന്നിട്ടുള്ളത്.

Related News