ക്രിസ്തുമസ് അലങ്കാര വിൽപ്പന നീക്കം ചെയ്യണെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി

  • 05/12/2023



കുവൈത്ത് സിറ്റി: ക്രിസ്തുമസുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരങ്ങൾ നീക്കം ചെയ്യണെന്ന് കടകൾക്ക് നിർദേശം നൽകി മുനിസിപ്പാലിറ്റി. പ്രവാസികളെയും കടയുടമകളെയും ഈ തീരുമാനം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ഒരുപോലെ അവധിക്കാലത്തിനായി ഒരുങ്ങുകയായിരുന്നു. കടയുടെ മുൻഭാഗങ്ങൾ ഉത്സവ വിളക്കുകൾ, ക്രിസ്മസ് ട്രീകൾ എന്നിവയാൽ അലങ്കരിച്ച് കൊണ്ട് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. 

വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിന് ശേഷം പെരുന്നാൾ ആവേശത്തിനായി കാത്തിരിക്കുന്ന പ്രവാസികൾക്കിടയിൽ മുനിസിപ്പാലിറ്റിയുടെ തീരുമാനം വഴി ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആകർഷകമായ ക്രിസ്മസ് പ്രദർശനങ്ങൾ സൃഷ്‌ടിക്കാൻ വലിയ രീതിയിൽ ഒരുങ്ങിയ കടയുടമകകൾക്കും ഈ തീരുമാനം തിരിച്ചടിയായി. രാജ്യത്തിന്റെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നുള്ള ചില പൗരന്മാരുടെ എതിർപ്പിനെത്തുടർന്ന് കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കുന്നതിന് കുവൈത്തിൽ മുൻപും  നിരോധനം വന്നിരുന്നു.  കഴിഞ്ഞ വർഷം കുവൈത്ത് മുനിസിപ്പാലിറ്റിയിൽ പൗരന്മാർ പരാതിപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ അവന്യൂസ് മാളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തിരുന്നു.

Related News