പ്രവാസികളും ടാക്സി ഡ്രൈവറും തമ്മിൽ നടന്ന തർക്കം കലാശിച്ചത് ജയിലിൽ

  • 06/12/2023


കുവൈത്ത് സിറ്റി: ബെനൈദ്‌ അൽ ഖർ പ്രദേശത്ത് നാല് പ്രവാസികളും ഒരു ടാക്സി ഡ്രൈവറും തമ്മിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ട കേസ് കൗൺസിലർ അഹമ്മദ് അൽ സാദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതി പരി​ഗണിച്ചു. അവരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് രണ്ട് ദിനാർ ആണ് ടാക്സി നിരക്ക് പറഞ്ഞത്. എന്നാൽ, പ്രവാസികൾ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഒന്നര ദിനാർ മാത്രമേ ടാക്സി നിരക്ക് ആയി നൽകാൻ സാധിക്കുകയുള്ളുവെന്നായിരുന്നു യാത്രക്കാരുടെ വാദം.

എന്നാൽ, ടാക്സി ഡ്രൈവർ ഈ നിരക്കിന് കൊണ്ട് പോകാനാവില്ലെന്ന് വ്യക്തമാക്കി. തുടർന്ന് വാക്ക്തർക്കത്തിലേർപ്പെട്ടു, പ്രവാസികളെ കയറ്റാതെ പോയ ടാക്സി ഡ്രൈവർ പിന്നീട് വീണ്ടും തിരികെ വന്ന് ഇവരെ വണ്ടിയിടിപ്പിക്കുകയായിരുന്നു. പ്രവാസികളെ ഇടിച്ചതിനെത്തുടർന്ന് പൊട്ടിയ ഗ്ലാസ് പ്രതി ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിൽചെന്ന് മാറ്റി. എന്നാൽ, ഒരു വീട്ടിലെ ക്യാമറയിൽ ഈ സംഭവങ്ങളെല്ലാം പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്യോഷണത്തിൽ പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും സാധിച്ചു.

Related News