മുബാറക് അൽ റാഷിദി കൊലപാതകക്കേസിൽ പ്രവാസിയുൾപ്പടെ പ്രതികൾക്ക് വധശിക്ഷ

  • 06/12/2023


കുവൈത്ത് സിറ്റി: രാജ്യമാകെ ചർച്ചയായ മുബാറക് അൽ റാഷിദി കൊലപാതകക്കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കുവൈത്തി പൗരനും ഈജിപ്ഷ്യൻ പ്രവാസിക്കും കഴിഞ്ഞ ദിവസമാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതി കൊല ചെയ്യണമെന്നുള്ള വ്യക്തമായ ഉദ്ദേശത്തോടെ ആയുധം ഉൾപ്പെടെ തയാറാക്കിയിരുന്നു. 

സുബ്ബിയ മരുഭൂമിയിൽ കുവൈത്തി പൗരനായ മുബാറക് അൽ റാഷിദി കാണാതായി ആഴ്ചകൾക്ക് ശേഷം, സാൽമിയിലെ ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 26 ന് ഫോറൻസിക് റിപ്പോർട്ടുകളു‌ടെ അടിസ്ഥാനത്തിലാണ് മൃതദേഹം കാണാതായ മുബാറക് അൽ റാഷിദിയുടേതാണെന്ന് കണ്ടെത്തിയത്. അൽ റഷീദിയുടെ മൃതദേഹം സാൽമിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ച പ്രവാസിയായ പ്രതിക്കായി ഈജിപ്തിലേക്ക് അടക്കം അന്വേഷണം നീണ്ടിരുന്നു.

Related News