കുവൈറ്റ് വിമാനത്താവളത്തിൽ 3D കൺട്രോൾ ടവർ സിസ്റ്റത്തിന്റെ സിമുലേഷൻ സെന്റർ പ്രവർത്തനം തുടങ്ങി

  • 07/12/2023



കുവൈത്ത് സിറ്റി:  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3 ഡി കൺട്രോൾ ടവർ സിസ്റ്റത്തിന്റെ സിമുലേഷൻ സെന്റർ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും പൊതുമരാമത്ത് ആക്ടിംഗ് മന്ത്രിയുമായ ഡോ. ജാസിം അൽ അസ്താദ് ഉദ്ഘാടനം ചെയ്തു. 360 ഡിഗ്രി സിമുലേഷൻ സിസ്റ്റം ഉപകരണം കുവൈത്ത് എയർപോർട്ടിലെ എയർ നാവിഗേഷൻ മേഖലയിലെ എല്ലാ നിരീക്ഷകർക്കും പരിശീലനം നൽകുമെന്നും മന്ത്രി ജാസിം അൽ അസ്താദ് പറഞ്ഞു.
റഡാർ നിരീക്ഷകരും കാലാവസ്ഥാ നിരീക്ഷകരും ഉൾപ്പെടെയുള്ള എയർ നാവിഗേഷൻ മേഖലയിലെ തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ എയർ ട്രാഫിക്കും ആശയവിനിമയ സംവിധാനങ്ങളും കൂടുതൽ മികച്ച രീതിയിലാകും. വിമാനത്താവളത്തിലെ എയർ നാവിഗേഷൻ സുരക്ഷയുടെ നിലവാരം വർധിപ്പിക്കുന്നതിനും ഈ സംവിധാനം തൊഴിലാളികളെ പ്രാപ്തരാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി പറഞ്ഞു.

Related News