ഡോളർ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക്

  • 07/12/2023


കുവൈത്ത് സിറ്റി: എക്സ്ചേഞ്ച് കമ്പനികളുടെ ഡോളർ വാങ്ങലുകൾ കവർ ചെയ്യില്ലെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളെ അറിയിച്ചു. ഊഹക്കച്ചവടത്തിനോ നിക്ഷേപ ആവശ്യങ്ങൾക്കോ ​​വേണ്ടിയാണെങ്കിൽ അവ കവർ ചെയ്യാൻ സാധിക്കില്ല. പണ കൈമാറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാ​ഗമായി ഡോളറിന്റെ ഏത് അളവും സ്ഥിരമായി വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 

ഉപഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്നതിന് ഡോളർ സംഭരിക്കുന്നത് തുടരാൻ അനുമതിയുണ്ടെന്ന് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളെ അറിയിച്ചു. ഈ രീതി മാറ്റമില്ലാതെ തുടരുന്നുണ്ട്. എക്‌സ്‌ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്കിൽ നിന്ന് ഏറ്റെടുക്കുന്ന ഡോളർ തുകകൾ പ്രാഥമികമായി തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ടെന്നും കുവൈത്ത് സെൻട്രൽ ബാങ്ക് വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.

Related News