ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ സത്യപ്രതിജ്ഞ നാളെ

  • 19/12/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അമീറായുള്ള ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ സത്യപ്രതിജ്ഞ നാളെ. രാവിലെ 10 മണിക്ക് ദേശീയ അസംബ്ലി ഒരു പ്രത്യേക സമ്മേളനം ചേരുമെന്നും ഈ സമയത്ത് ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് രാജ്യത്തിന്റെ അമീറായി ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരവും ഭരണഘടനയുടെ 60-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുമാണ് നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ പ്രത്യേക സമ്മേളനം വിളിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വർഷമായി ഷെയ്ഖ് മിഷാൽ അന്തരിച്ച അമീറിനെ തീരുമാനങ്ങൾ എടുക്കുന്നതിലും ആവശ്യമുള്ളപ്പോൾ അദ്ദേഹത്തെ പ്രതിനിധീകരിച്ചുമെല്ലാം വലിയ പിന്തുണ നൽകിയിരുന്നു. 1940ൽ ജനിച്ച അദ്ദേഹം കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ മുബാറക് അൽ സബാഹിന്റെ ഏഴാമത്തെ മകനാണ്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ച ഷെയ്ഖ് മിഷാൽ 2020 ഒക്ടോബർ എട്ടിനാണ് കിരീടാവകാശിയായി സത്യപ്രതിജ്ഞ ചെയ്തത്.

Related News