പുതിയ അമീറിന് കീഴിൽ വൻ സാമ്പത്തിക കുതിപ്പ് ലക്ഷ്യമിട്ട് കുവൈത്ത്

  • 21/12/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അമീറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അഭിനന്ദിച്ച് നിലവിലെ മന്ത്രിമാരും മുൻ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരും. അദ്ദേഹത്തിന്റെ ഭരണകാലത്ത് കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് അവർ പറഞ്ഞു. പ്രത്യേകിച്ചും വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിനും എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനുമായി അതിവേഗം മുന്നോട്ട് പോകാനുള്ള അമീറിന്റെ ദൃഡനിശ്ചയമാണ് അവർ ചൂണ്ടിക്കാട്ടിയത്.

അഴിമതിക്കെതിരെ പോരാടുന്നതിലും വളർച്ചയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും അറബ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിലും അമീർ ശ്രദ്ധ നൽകുന്നുണ്ട്. സാമ്പത്തിക ലാഭവും നിക്ഷേപത്തിലെ നവീകരണത്തിനും എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും പ്രധാന പ്രാധാന്യം നൽകി വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിലേക്ക് അതിവേഗം മുന്നോട്ട് പോകാനുള്ള വ്യക്തമായ കാഴ്ചപ്പാടും നിശ്ചയദാർഢ്യവും അമീറിനുണ്ടെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു.

Related News