ദൗത്യം ഭാരമുള്ളതെന്ന് പുതിയ കുവൈറ്റ് അമീർ; ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന് അഭിനന്ദനപ്രവാഹം

  • 21/12/2023


കുവൈത്ത് സിറ്റി: കുവൈത്തിന്റെ 17-ാമത് അമീറായി അധികാരമേറ്റ് ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്ത ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അഭിനന്ദനപ്രവാഹം. കഴിഞ്ഞ കാലയളവിൽ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് വഹിച്ച പ്രധാന പങ്കിനെ കുറിച്ച പറഞ്ഞ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ, സത്യപ്രതിജ്ഞ ചെയ്ത അമീറിനെ അഭിനന്ദിച്ചു. 
കുവൈത്ത് ജനതയെ സേവിക്കുന്നതിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും തന്റെ കടമ നിറവേറ്റിയ അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ശക്തമായ പിന്തുണ നൽകിയതിന് അദ്ദേഹം ഹിസ് ഹൈനസ് ഷെയ്ഖ് മിഷാലിനെ അഭിനന്ദിച്ചു. കുവൈത്തിനെ വളരെ സമൃദ്ധവും വാഗ്ദാനപ്രദവുമായ ഭാവിയിലേക്ക് നയിക്കാനുള്ള ദൗത്യം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർവഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദൗത്യം ഭാരമുള്ളതാണ് എന്നാണ് പുതിയ ചുമതലയെ കുറിച്ച് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് പറഞ്ഞത്.

Related News