ഷെയ്ഖ് സബാഹ് ഒന്ന് മുതൽ നവാഫ് വരെ: കുവൈത്തിനെ മുന്നോട്ട് നയിച്ച അമീറുമാർ

  • 21/12/2023


കുവൈത്ത് സിറ്റി: 1756ൽ സബാഹ് ബിൻ ജാബർ അൽ സബാഹ് മുതൽ ഇന്നുവരെ അൽ സബാഹ് കുടുംബത്തിൽ നിന്ന് കുവൈത്ത് ഭരിച്ചത് 16 ഭരണാധികാരികൾ. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തോടെ, 267 വർഷത്തിനുള്ളിൽ കുവൈത്തിന്റെ 16-ാമത് അമീറാണ് വിടപറഞ്ഞത്. ഭരണഘടനയനുസരിച്ച്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ രാജ്യത്തിന്റെ 17-ാമത് അമീറാക്കാൻ മന്ത്രിമാരുടെ കൗൺസിൽ ആവശ്യപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച ഷെയ്ഖ് സബാഹ് ബിൻ ജാബർ അൽ സബാഹ് ആണ് കുവൈത്തിലെ അൽ സബാഹ് കുടുംബത്തിന്റെ ആദ്യ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നത്. 1756 മുതൽ 1776 വരെയുള്ള കാലയളവിൽ അദ്ദേഹം അധികാരം ഏറ്റെടുത്തു. കുവൈത്തിന്റെ ആദ്യത്തെ ഭരണാധികാരി ഷെയ്ഖ് സബാഹ് ബിൻ ജാബർ ആയിരുന്നു. അദ്ദേഹത്തോടൊപ്പം 1756 മുതൽ കുവൈത്ത് എമിറേറ്റ് കൈവശം വച്ചിരിക്കുന്ന അൽ സബാഹ് കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രവും ആരംഭിച്ചു.

Related News