മദ്യവും ആയുധങ്ങളുമായി പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 21/12/2023



കുവൈത്ത് സിറ്റി: വിവിധ കേസുകളിലായി 23 പ്രവാസികൾ അറസ്റ്റിൽ. 19 കേസുകളിലായാണ് അറസ്റ്റ്. ഏകദേശം 27 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ, 24,000 സൈക്കോട്രോപിക് ഗുളികകൾ, 192 കുപ്പി മദ്യം, 25 കഞ്ചാവ് തൈകൾ, തോക്കുകൾ, വിൽപ്പനയിൽ നിന്ന് സമ്പാദിച്ച പണം എന്നിവ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ നിന്ന് 27 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകളും (ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ) വിവിധ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ അടങ്ങിയ 24,000 ഗുളികകളും കണ്ടെത്തി. കൂടാതെ, 25 കഞ്ചാവ് തൈകൾ, ലൈസൻസില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും, അനധികൃത ഇടപാടുകളിലൂടെ നേടിയ പണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News