കുവൈറ്റ് നാളെ സാക്ഷ്യം വഹിക്കുന്നത് ഈ പ്രതിഭാസത്തിന്

  • 21/12/2023

 

കുവൈത്ത് സിറ്റി: ഡിസംബർ 22 ഈ വർഷത്തെ ഏറ്റവും ചെറിയ ദിവസമായിരിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്‍റര്‍ അറിയിച്ചു. നാളെ രാവിലെ 6:28 ന് കുവൈത്തില്‍ വിന്‍റര്‍ സോള്‍സ്റ്റൈസ് സംഭവിക്കും. ഇത് ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ അടയാളമാണ്. വെള്ളിയാഴ്ച പകലിന്റെ ദൈർഘ്യം ഏകദേശം 10 മണിക്കൂറും രാത്രി ഏകദേശം 14 മണിക്കൂറും ആയിരിക്കും. രാവിലെ 6:38 നാണ് സൂര്യോദയം.

Related News