കുവൈത്തികളുടെ യാത്രാ ചെലവിൽ 12.4 ശതമാനം വര്‍ധന

  • 21/12/2023



കുവൈത്ത് സിറ്റി: വിനോദസഞ്ചാരത്തിനും വിദേശ യാത്രയ്ക്കും കുവൈത്തികള്‍ ചെലവാക്കുന്ന തുകയില്‍ വൻ കുതിപ്പ്. ഈ വർഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളിൽ 12.4 ശതമാനം വര്‍ധനയാണ് വന്നിട്ടുള്ളത്. 2023 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ മൊത്തം ചെലവ് 3.53 ബില്യൺ ദിനാറായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവില്‍ ഇത് 3.14 ബില്യൺ ദിനാറായിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ രാജ്യത്തിന്‍റെ ബാലൻസ് ഓഫ് പേയ്‌മെന്റ് ഡാറ്റ പ്രകാരം ഈ വർഷത്തിന്‍റെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ) കുവൈത്തികള്‍ ചെലവാക്കുന്ന തുകയില്‍ വര്‍ധന വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

Related News