രക്തസാമ്പിളുകള്‍ വ്യാജമായി ഉണ്ടാക്കി; രണ്ട് പ്രവാസികൾക്ക് കടുത്ത ശിക്ഷ

  • 22/12/2023



കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് അപ്പീല്‍സ് കോടതി. നീതിന്യായ മന്ത്രാലയത്തിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ പ്രവാസിയെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്കാണ് കൗൺസിലർ നാസർ സലേം അൽ ഹെയ്ദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി വിധിച്ചത്. ജുഡീഷ്യൽ വിധികളിൽ കൃത്രിമം കാണിച്ചതിനും പ്രതികളെ വിട്ടയക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകിയതിനുമാണ് ശിക്ഷ.

അതുപോലെ, പകർച്ച വ്യാധികളാല്‍ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രക്തസാമ്പിളുകള്‍ വ്യാജമായി ഉണ്ടാക്കാൻ മറ്റുള്ളവരുമായി സഹകരിച്ച മറ്റൊരു പ്രവാസിക്കെതിരെയാണ് രണ്ടാമത്തെ കേസ്. കുവൈത്തിലെ റെസിഡൻസി അപേക്ഷകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് പ്രവാസി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 10 വര്‍ഷത്തെ തടവാണ് ഈ പ്രതിക്ക് കോടതി വിധിച്ചത്.

Related News