കുവൈത്തിയായി വേഷം മാറി പൗരത്വം നേടി; രണ്ടു പേർക്ക് ശിക്ഷ

  • 22/12/2023

 


കുവൈറ്റ് സിറ്റി : കുവൈത്ത് സിറ്റി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കുവൈത്ത് സ്വദേശിയുടെ ഐഡന്റിറ്റി വ്യാജമായി അവകാശപ്പെട്ടതിന് രണ്ട് സൗദി പൗരന്മാര്‍ക്ക് തടവ് ശിക്ഷ. 1995-ൽ കാണാതായ കുവൈത്ത് സ്വദേശിയുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് ക്രിമിനൽ കോടതി ഏഴ് വർഷം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. കുവൈത്ത് പൗരത്വവും സിവിൽ ഐഡിയും വ്യാജമായി ഉണ്ടാക്കിയതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോടതി നടപടികൾക്കിടയിൽ 1995 മുതൽ കാണാതായ യഥാർത്ഥ വ്യക്തി എവിടെയാണെന്ന് ജഡ്ജി ഒന്നാം പ്രതിയോട് ചോദ്യം ഉന്നയിച്ചു. എന്നാല്‍, ആ വ്യക്തി താൻ തന്നെയാണെന്നാണ് മറുപടി പ്രതി മറുപടി നൽകിയത്. രണ്ടാം പ്രതിയും ഇത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

Related News