അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനം; അമീറിന്റെ പേരിൽ 486 ജുഡീഷ്യൽ വിധികൾ പുറപ്പെടുവിച്ച് കോടതികൾ

  • 22/12/2023


കുവൈത്ത് സിറ്റി: അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കുവൈത്ത് കോടതികൾ 486 ജുഡീഷ്യൽ വിധികൾ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ പേരിൽ പുറപ്പെടുവിച്ചതായി പ്രഖ്യാപിച്ചു. ഫർവാനിയ കോടതികൾ സിവിൽ, വാണിജ്യ കേസുകളിൽ 46 വിധികളാണ് പുറപ്പെടുവിച്ചത്. ഹവല്ലി കോടതി 25 സിവിൽ വിധികളും 27 ക്രിമിനൽ വിധികളും പുറപ്പെടുവിച്ചു. ക്യാപിറ്റലിലെ കോടതികൾ സിവിൽ വാണിജ്യ കേസുകളിൽ 50 വിധികളും നാല് അഡ്മിനിസ്ട്രേറ്റീവ് വിധികളും പുറത്തിറക്കി. കുടുംബ കേസുകളിൽ ആകെ 45 വിധികൾ പുറപ്പെടുവിച്ചു. ഇതിൽ, ഹവല്ലി കോടതികൾ 15, അൽ അഹമ്മദി കോടതികൾ 10, ഫർവാനിയ കോടതികൾ ഒമ്പത് എന്നിങ്ങനെയാണ് വിധികള്‍ പുറപ്പെടുവിച്ചത്. ക്യാപിറ്റല്‍, മുബാറക് അൽ കബീർ കോടതികൾ 5 വീതം വിധിന്യായങ്ങൾ പുറപ്പെടുവിച്ചു.

Related News