കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 309 പ്രവാസികൾ അറസ്റ്റിൽ

  • 22/12/2023



കുവൈറ്റ് സിറ്റി : റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്  എന്നിവർ ഫർവാനിയ - ഖൈതാൻ - അൽ-ഖുറൈൻ മാർക്കറ്റ്‌സ് - സാൽഹിയ - ഷുവൈഖ് ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ  റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 ആളുകളെ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത മൊബൈൽ ഫുഡ് വാഹനങ്ങളിൽ ജോലി ചെയ്ത  9 നിയമ ലംഘകരെയും കുവൈറ്റ് മുനിസിപ്പാലിറ്റിയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട  അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News