ക്വേക്കർ ബ്രാൻഡിൽ നിന്നുള്ള ഉത്പന്നങ്ങളെക്കുറിച്ച് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി റിപ്പോർട്ട്

  • 23/12/2023

 

കുവൈത്ത് സിറ്റി: ക്വേക്കർ ബ്രാൻഡിൽ നിന്നുള്ള ഉത്പന്നങ്ങൾ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു. ബ്രാൻഡിൽ നിന്നുള്ള എല്ലാ ഓട്‌സ് ഉത്പന്നങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്നും സാൽമൊണല്ല ബാക്ടീരിയ ഇല്ലാത്തവയാണെന്നും അതോറിറ്റി വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിർമ്മിക്കുന്ന ക്വേക്കർ ബ്രാൻഡിൽ നിന്നുള്ള ഓട്സ് ഉത്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക എക്സ്പയറി ഡേറ്റിൽ പറഞ്ഞിട്ടുള്ള ഉത്പന്നങ്ങളെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയത്. ഈ  ബാച്ച് നമ്പറുകൾ കുവൈത്തലേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു.
വിപണിയിൽ നിലവിലുള്ള ഈ ബ്രാൻഡിന്റെ ഉത്പന്നങ്ങളെല്ലാം പരിശോധിച്ച് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

Related News