സാൽമിയയിലേക്കുള്ള ഫിഫ്‌ത് റിംഗ് റോഡിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം

  • 23/12/2023


കുവൈത്ത് സിറ്റി: ജഹ്‌റയിൽ നിന്ന് സാൽമിയയിലേക്ക് വരുന്ന അഞ്ചാമത്തെ റിംഗ് റോഡിന്റെയും മുഹമ്മദ് ബിൻ അൽ ഖാസിം സ്‌ട്രീറ്റിന്റെയും ജം​ഗ്ഷനിൽ താത്കാലികമായി ഗതാഗതം വഴിതിരിച്ചുവിട്ടതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഇന്ന് മുതൽ 28 വരെ പുലർച്ചെ രണ്ട് മുതൽ അഞ്ച് വരെ മൂന്ന് മണിക്കൂർ സമയത്തേക്കാണ് നിയന്ത്രണങ്ങളെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി.

Related News