സാൽമിയായിൽ ഏക്സ്പയറി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോ​ഗിച്ച സലൂൺ പൂട്ടിച്ചു

  • 23/01/2024


കുവൈത്ത് സിറ്റി: ​ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ പൂട്ടിച്ച് അധികൃതർ.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ 
ഏക്സ്പയറി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും ഷേവിംഗ് പേസ്റ്റും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കൊമേഴ്സ്യൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News