ചികിത്സാ പിഴവ്; കുവൈത്തിൽ പ്രവാസി ഡോക്ടർ 50,000 ദിനാർ നഷ്‌ടപരിഹാരം നൽകണമെന്ന് വിധി

  • 24/01/2024



കുവൈത്ത് സിറ്റി: ചികിത്സാ പിഴവ് കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രശസ്ത കോസ്മെറ്റിക് ക്ലിനിക്കിലെ പ്രവാസി ഡോക്ടറോട് 50,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകാൻ സിവിൽ കോടതി ഉത്തരവിട്ടു. കുവൈത്തി പൗരയായ യുവതിക്ക് ചികിത്സാ പിഴവ് മൂലം മസ്തിഷ്ക ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. പ്രവാസി ഡോക്ടർ ഒരു ഡെർമറ്റോളജിസ്റ്റാണ് കൂടാതെ ലിപ്പോസക്ഷനിൽ വൈദഗ്ദ്ധ്യം നേടിയിട്ടില്ല. ഈ ഡോക്ടറെ ക്രിമിനൽ കോടതി ആറ് മാസത്തെ തടവിനും ശിക്ഷ കഴിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്താനും വിധിച്ചിരുന്നുവെന്നുള്ളതാണ് ശ്രദ്ധേയം. ഡോക്ടർ ചെയ്ത മെഡിക്കൽ പിശക് തെളിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ സിവിൽ കോടതി നഷ്ടപരിഹാരം നൽകണമെന്ന് കൂടെ വിധിച്ചിട്ടുള്ളത്.

Related News