ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിൽ സൂക്ഷ്മപരിശോധനയുമായി കുവൈത്ത് ബാങ്കുകൾ

  • 02/02/2024

 

കുവൈത്ത് സിറ്റി: ഒരു ഉപഭോക്താവിൻ്റെ ഫണ്ടിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുക മാത്രമല്ല, പണം ലഭിച്ചതിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചില ബാങ്കുകൾ തേടുന്നുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . മറ്റ് പ്രാദേശിക ബാങ്കുകൾ നൽകുന്ന  ചെക്കുകൾക്ക് ഈ ഉയർന്ന സൂക്ഷ്മപരിശോധന കർശനമായി ബാധകമാണ്. പ്രത്യേകിച്ചും ക്ലയൻ്റിൻ്റെ സാധാരണ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെക്കിൽ ഉയർന്ന തുകകകൾ വരുമ്പോഴാണ് പരിശോധന കർശനമാക്കുന്നത്.

ചെക്കിൻ്റെ ഉറവിടത്തിൽ മാത്രമല്ല, അത് സ്വീകരിക്കുന്നതിന് പിന്നിലെ കാരണവും ചോദ്യം ചെയ്തുകൊണ്ട്  അക്കൗണ്ടുകളിലേക്ക് ചെക്കുകൾ നിക്ഷേപിക്കുന്ന ഇടപാടുകാരെ വിളിക്കുന്നത് ബാങ്കുകൾ ശക്തമാക്കിയിട്ടുണ്ട്. ചില ഉപഭോക്താക്കൾ ഈ സമ്പ്രദായത്തിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും ബിസിനസ് ബന്ധങ്ങളിലും ഈ പ്രവണത ഉണ്ടാകരുതെന്നാണ് അഭിപ്രായങ്ങൾ. ലഭിച്ച ചെക്ക് തുകകൾ സമ്മാനങ്ങളാണെന്ന് നിരവധി വ്യക്തികൾ ബാങ്കുകളെ അറിയിച്ചിട്ടുണ്ട്, വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക സമ്മാനങ്ങൾ കൈമാറ്റം ചെയ്യുന്നതിന് നിയമപരമായ വിലക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Related News