കിടിപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാൻ പുതിയ പദ്ധതിയുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 03/02/2024


കുവൈത്ത് സിറ്റി: നാലായിരത്തിലധികം ഭവന സന്ദർശനങ്ങൾ നടത്തുകയും കിടിപ്പിലായ ​രോ​ഗികൾക്ക് ആശ്വാസം പകരാനും അനുയോജ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടുന്ന രു സമഗ്ര സംരംഭത്തിന് തുടക്കം കുറിച്ചതായി ഹെൽത്ത് കമ്മ്യൂണിക്കേഷൻ സെൻ്റർ ഡയറക്ടറും ആരോഗ്യ മന്ത്രാലയ വക്താവുമായ ഡോ. അബ്ദുല്ല അൽ സനദ്. സേവനത്തിൻ്റെ തുടക്കം മുതൽ ആഴ്ചയിൽ 40 മുതൽ 60 വരെ ഭവന സന്ദർശനങ്ങൾ നടത്താൻ കഴിയുമെന്നാണ് ആരോ​ഗ്യ മന്ത്രാലയ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അദ്ദേഹം അറിയിച്ചത്.

കിടപ്പിലായ രോ​ഗികളുടെ വിഭാഗത്തിൽ പ്രാഥമികമായി, മെഡിക്കൽ കാരണങ്ങളാൽ കട്ടിലിൽ ഒതുങ്ങി, നടക്കാനോ സാധാരണ ജീവിതം നയിക്കാനോ കഴിയാത്തവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായമായവർ, ശസ്ത്രക്രിയാനന്തര രോഗികൾ, ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികൾ, ഭിന്നശേഷിക്കാർ, അപകടത്തിൽപ്പെട്ടവർ, വിവിധ പരിക്കുകളുള്ളവർ, മസ്തിഷ്കാഘാതത്തിന് ശേഷമുള്ള രോഗികൾ, പുനരധിവാസത്തിനും ഫിസിക്കൽ തെറാപ്പിക്കും വിധേയരായ തുടങ്ങിയവരൊക്കെ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നു.

Related News